KeralaLatestThiruvananthapuram

കാഞ്ഞിരംകുളം അസംഘടിത തൊഴിലാളി സാമൂഹ്യ വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം നടന്നു

“Manju”

കാഞ്ഞിരംകുളം: നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രീകരിച്ച് അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന തയ്യൽ തൊഴിലാളികൾ നിർമ്മാണ തൊഴിലാളികൾ വിവിധ തരം കൈ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ എന്നിവരെ കോർത്തിണക്കി അവരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന അതിന്റെ ഭാഗമായി രൂപീകരിച്ച കാഞ്ഞിരംകുളം അസംഘടിത തൊഴിലാളി സാമൂഹ്യ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ടി 22 34 ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ 1 ഞായറാഴ്ച കാഞ്ഞിരംകുളം നേടിയ കാല ചാവടിയിൽ സിഎസ്ഐ ചർച്ച് സമീപം സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എം അനസ്സു അധ്യക്ഷത വഹിച്ചു.

ടൈലറിംഗ് ആർട്ടിസാൻസ് യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി മുട്ടയ്ക്കാട് ശശി സ്വാഗതം പറഞ്ഞു. ടൈലറിങ് ആർട്ടിസാൻസ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ് പുല്ലുവിള സ്റ്റാൻഡ് ആദ്യ വായ്പാ വിതരണ ഉദ്ഘാടനം നിർവഹിച്ചു, പി രാജേന്ദ്രകുമാർ. അഡ്വക്കേറ്റ് പി എസ് ഹരികുമാർ, സി ശശികുമാർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button