International

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് സ്വയം നിരീക്ഷണത്തില്‍

“Manju”

ശ്രീജ.എസ്

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് സ്വയംനിരീക്ഷണത്തില്‍ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യ വ്യ​ക്തി​യു​മാ​യി അടുത്ത സമ്പര്‍ക്കം പു​ല​ര്‍​ത്തി​യെ​ന്നും അ​തി​നാ​ല്‍ ക്വാറന്‍റൈനിലേക്ക് മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കുറിച്ചു.

എന്നാല്‍ തനിക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒന്നുമില്ലെന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 10 ദി​വ​സ​ത്തേ​ക്ക് വീ​ട്ടി​ല്‍ നിരീക്ഷണത്തില്‍ തുടര്‍ന്നുകൊണ്ട് ത​ന്നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ ഒ​ന്നി​ച്ച്‌ നേ​രി​ട​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ടെ​ഡ്രോ​സ് അ​ഥ​നം ട്വീറ്റ് ചെയ്തു.

Related Articles

Back to top button