KeralaLatest

ന്യൂജന്‍ ബിസിനസ് തന്ത്രങ്ങളുമായി ലഹരിമ ഫിയ

“Manju”

ശ്രീജ.എസ്

കൊല്ലം: കൊല്ലം നഗരത്തില്‍ വേരുറപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരിമാഫിയയുടെ ന്യൂജന്‍ ബിസിനസ് തന്ത്രങ്ങളിലും ഇടപാടുകളിലും അന്വേഷണ സംഘം വട്ടംചുറ്റുന്ന അവസ്ഥയാണ്. ലഹരിവസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ കണ്ണികള്‍ക്ക് മാത്രം മനസിലാകുന്ന തരത്തിലെ കോഡുകളും ഹവാല മോഡല്‍ പണം ഇടപാടുകളുമാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്.

ആര്യങ്കാവിലെ ലഹരി വസ്തുക്കളുടെ കടത്ത്, ചടമംഗലത്തെ കഞ്ചാവ് വേട്ട തുടങ്ങിയവ ഉള്‍പ്പെടെ സമീപകാലത്ത് ജില്ലയില്‍ എക്സൈസ് പിടികൂടിയ മിക്ക കേസുകളുടെയും തുടരന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
മയക്കുമരുന്ന് കടത്തിയ കേസുകളില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്ന വേളയിലാണ് മനസ്സിലാകാത്ത തരത്തിലെ കള്ളക്കടത്തിന്റെ വക്ര ബുദ്ധികള്‍ പുറത്തായത്.

കൂട്ടാളികളുടെ പേരോ ഫോണ്‍ നമ്പരോ പരസ്പരം അറിയാത്ത വിധത്തിലായിരുന്നു ആന്ധ്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നടത്തി വരുന്ന ലഹരി ഇടപാടുകള്‍. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് കൊല്ലം നഗരത്തിലെ ലഹരി മരുന്ന് ഇടപാടുകള്‍ക്ക് പിന്നിലെന്ന വസ്തുത എക്സൈസിനെയും അതിശയിപ്പിക്കുകയുണ്ടായി.

Related Articles

Back to top button