IndiaInternationalLatest

ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയ്ക്കൊപ്പം ജര്‍മനിയും

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ് കാരെന്‍ബോര്‍ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ജര്‍മ്മന്‍ വിദേശകാര്യ സെക്രട്ടറി മിഗ്വല്‍ ബെര്‍ജറുമായി ധാരണയിലെത്തി.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിംഗ്ല ജര്‍മ്മനി സന്ദര്‍ശിച്ചത്. 2021 മുതലാണ് ജ‌ര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് ആരംഭിക്കുക. ഇന്തോ-പസഫിക് മേഖലയിലെ ജര്‍മന്‍ നാവികസേനയുടെ സാന്നിധ്യം നിയമങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ജര്‍മന്‍ പ്രതിരോധമന്ത്രി അറിയിച്ചു.’ പ്രദേശത്ത് ജര്‍മനി അതിന്റെ പദവി അടയാളപ്പെടുത്തേണ്ടതുണ്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അടുത്തവര്‍ഷത്തോടെ യുദ്ധക്കപ്പല്‍ വിന്യസിക്കാനാകുമെന്നാണ് കരുതുന്നത്.’

‘അടുത്തവ‌ര്‍ഷം ഈ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബഡ്ജറ്റ് പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കും. 2020ല്‍ കൊവിഡ് ഞങ്ങളുടെ ബഡ്ജറ്റിനെ താറുമാറിലാക്കി. ഇന്തോ-പസഫിക് മേഖലയില്‍ ഉയര്‍ന്നുവരുന്ന സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തി ജര്‍മനിയുടെ ഉഭയകക്ഷി, ബഹുരാഷ്ട്ര സഹകരണം ശക്തമാക്കുക എന്നുളളതാണ് തന്റെ ലക്ഷ്യം’- ജര്‍മന്‍ പ്രതിരോധമന്ത്രി പറഞ്ഞു.‍.

Related Articles

Back to top button