IndiaKeralaLatest

ഇന്ത്യന്‍ ഫുട്​ബാള്‍ ടീം ഒമാനോടും യു.എ.ഇയോടും ഏറ്റുമുട്ടും

“Manju”

ഇന്ത്യൻ ഫുട് ബാൾ ടീം ഒമാനോടും യു.എ.ഇയോടും ഏറ്റുമുട്ടും | Indian football  team to play friendlies against Oman and UAE in March | Madhyamam
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്​ബാള്‍ ടീം ഒമാന്‍, യു.എ.ഇ എന്നിവരുമായി സൗഹൃദ മത്സരം കളിക്കും. ഒമാനുമായുള്ള മത്സരം മാര്‍ച്ച്‌​ 25നും യു.എ.ഇയുമായുള്ള മത്സരം മാര്‍ച്ച്‌​ 29നുമായിരിക്കുമെന്ന്​ ആള്‍ ഇന്ത്യ ഫുട്​ബാള്‍ ഫെഡറേഷന്‍ അറിയിച്ചു. രണ്ടുമത്സരങ്ങളും ദുബൈയിലാകും അരങ്ങേറുക.
2019 നവംബറിലാണ്​ ഇന്ത്യന്‍ ഫു​ട്​ബാള്‍ ടീം അവസാനമായി അന്താരാഷ്​ട്ര മത്സരം കളിച്ചത്​. ഖത്തര്‍ ലോകകപ്പിന്‍റെ യോഗ്യത റൗണ്ട്​ മത്സരത്തിലായിരുന്നു അത്​. ഐ.എസ്​.എല്‍​ അവസാനിച്ച ശേഷം മാര്‍ച്ച്‌​ 15ന്​ താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്ബിലെത്തും.

Related Articles

Back to top button