IndiaLatest

കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഇന്ത്യന്‍ നാവികസേന

“Manju”

ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ മിസൈലുകള്‍ വാങ്ങാന്‍ പദ്ധതി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്കയില്‍ നിന്നും, റഷ്യയില്‍ നിന്നും മിസൈലുകള്‍ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.

ഏകദേശം 200 മില്യണ്‍ യുഎസ് ഡോളറിന്റെ മിസൈലുകളാണ് ഇന്ത്യന്‍ നാവികസേന സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നത്. റഷ്യയില്‍ നിന്ന് 20- ലധികം ക്ലബ്ബ് ആന്റിഷിപ്പ് ക്രൂയിസ് മിസൈലുകളും, അമേരിക്കന്‍ ഹാര്‍പൂണ്‍ കപ്പല്‍ വിരുദ്ധ മിസൈല്‍ സംവിധാനത്തിനുള്ള ഉപകരണങ്ങളുമാണ് ഇന്ത്യന്‍ നാവികസേന വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

റഷ്യയില്‍ നിന്നും വാങ്ങുന്ന ക്ലബ്ബ് മിസൈല്‍ ഇന്ത്യന്‍ നാവികസേനയുടെ ഉപരിതല യുദ്ധക്കപ്പലുകളിലും, അന്തര്‍വാഹിനികളിലുമാണ് സജ്ജീകരിക്കുക. ഇത് വളരെ കാലമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ആയുധ സംവിധാനങ്ങളില്‍ ഒന്നാണ്. ഹാര്‍പൂണ്‍ മിസൈലുകള്‍ ഏറ്റെടുക്കാന്‍ ഏകദേശം 80 മില്യണ്‍ യുഎസ് ഡോളറിന്റെ ചെലവാണ് കണക്കാക്കുന്നത്. അതേസമയം, ഹാണ്‍പൂര്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് സെറ്റും, അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വില്‍ക്കാന്‍ യുഎസ് കോണ്‍ഗ്രസ് ഇതിനോടകം തന്നെ അംഗീകാരം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button