KeralaLatestThiruvananthapuram

ബി​നീ​ഷ് കോ​ടി​യേ​രി​യെ കാ​ണാ​ന്‍ സ​ഹോ​ദ​ര​ന്‍ ബി​നോ​യ് കൊടിയേരിയെ അനുവദിച്ചില്ല.

“Manju”

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്ത ബി​നീ​ഷ് കോ​ടി​യേ​രി​യെ കാ​ണാ​ന്‍ സ​ഹോ​ദ​ര​ന്‍ ബി​നോ​യ് കോ​ടി​യേ​രി​യെ അ​നു​വ​ദി​ച്ചി​ല്ല. ബി​നീ​ഷി​നെ കാ​ണാ​നെ​ത്തി​യ ബി​നോ​യി​യെ​യും അ​ഭി​ഭാ​ഷ​ക​രെ​യും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ക്കി അ​യ​ച്ചു.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ട​ക്കി അ​യ​ച്ച​ത്. ബി​നീ​ഷി​നെ കാ​ണാ​ന്‍ നേ​ര​ത്തെ കോ​ട​തി അ​നു​വാ​ദം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​നോ​യി​യും അ​ഭി​ഭാ​ഷ​ക​രും എ​ത്തി​യ​ത്.

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ പ​ണ​മി​ട​പാ​ടി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു ബി​നീ​ഷ് കോ​ടി​യേ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച ദേ​ഹാ​സ്വാ​സ്ഥ്യം അ ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു ബി​നീ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും സ്കാ​നിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, 2012 മു​ത​ല്‍ 2019 വ​രെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ബി​നീ​ഷ് കോ​ടി​യേ​രി അ​നൂ​പ് മു​ഹ​മ്മ​ദ് അ​ഞ്ചു കോ​ടി​യ​ല​ധി​കം രൂ​പ കൈ​മാ​റി​യെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഈ ​തു​ക സ​മാ​ഹ​രി​ച്ച​ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണെ​ന്നും സ്വ​ര്‍ ണ​ക്ക​ട​ത്തി​ല്‍ പ്ര​തി​ചേ​ര്‍​ത്ത അ​ബ്ദു​ള്‍​ല​ത്തീ​ഫ് ബി​നീ​ഷി​ന്‍റെ ബി​നാ​മി​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

Related Articles

Back to top button