IndiaLatest

ഒമിക്രോണ്‍ വ്യാപനം ; യുഎഇ സന്ദര്‍ശനം മാറ്റിവെച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ജനുവരി ആറിനായിരുന്നു അദ്ദേഹം യുഎഇ സന്ദര്‍ശിക്കാനിരുന്നത്.

ദുബായ് എക്‌സ്‌പോയിലെ ഇന്ത്യ പവലിയന്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പോകുന്നത്. ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ- യുഎഇ സൗജന്യ വ്യാപാര കരാര്‍ ഒപ്പിടല്‍ എന്നിവയും യാത്രാ ലക്ഷ്യമാണ്. എന്നാല്‍ യുഎഇയില്‍ ഉള്‍പ്പെടെ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം സന്ദര്‍ശനം മാറ്റിവെച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഫെബ്രുവരിയിലാകും അദ്ദേഹം യുഎഇ സന്ദര്‍ശിക്കുക. യാത്രാ തിയതി അധികൃതര്‍ പിന്നീട് അറിയിക്കും.

ദുബായ് എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണമാണ് ഇന്ത്യ പവലിയന്‍. നാലാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന പവലിയനില്‍ ഇന്ത്യയുടെ സംസ്‌കാരം, യോഗ, ആയുര്‍വേദം തുടങ്ങി വിവിധ മേഖലയുമായി ബന്ധപ്പെട്ട പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ ആണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്.

Related Articles

Back to top button