Kerala

പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ്: പുതിയ അപേക്ഷകൾ ഓൺലൈനായി നവംബർ 5 വരെ സമർപ്പിക്കാം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം. നവംബർ 5 വൈകിട്ട് 5 മണി വരെയാണ് പുതുക്കൽ/ പുതിയ അപേക്ഷാഫോമുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ(Renew application) എന്ന ഈ ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ അപ്ലൈ ഓൺലൈൻ എസ് ഡബ്ല്യു എസ് (Apply online-sws) എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കണം. പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി ക്യാൻഡിഡേറ്റ് ലോഗിനും ക്രിയേറ്റ് ക്യാൻഡിഡേറ്റ് ലോഗിൻ എസ് ഡബ്ലു എസ് (create candidate login-sws) എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകൾ നവംബർ 2 മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒഴിവുകൾക്ക് അനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത്. സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ/ കോമ്പിനേഷനുകൾ മാത്രമാണ് ഓപ്ഷനുകളായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

Related Articles

Back to top button