KeralaLatestThiruvananthapuram

വാളയാര്‍ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

സിന്ധുമോൾ. ആർ

പാലക്കാട്: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് ദളിത് സഹോദരിമാരായ 2 പെണ്‍കുട്ടികള്‍ മരിച്ചകേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. മൂന്നാം പ്രതി പ്രദീപ് കുമാറാ(36)ണ് ചേര്‍ത്തലയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. 2017ലാണ് വാളയാറിലെ ദളിത് സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിക്കുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്‌ നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ചു.

അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിയിട്ടുണ്ട്. പോക്സോ കേസില്‍ തെളിവില്ലെന്ന് കണ്ട് നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ പുനരന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പ്രാഥമിക നിഗമനം

Related Articles

Back to top button