ErnakulamKeralaLatest

ഇലക്ട്രിക് ഓട്ടോ നീം ജിയുടെ എറണാകുളത്തെ ആദ്യ ഷോറൂം നാളെ തുറക്കും

“Manju”

ജ്യോതിനാഥ് കെ.പി.

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നീം ജിയുടെ എറണാകുളത്തെ ആദ്യ ഷോറൂം നാളെ തുറക്കും. കൊച്ചി കലൂരിലാണ് 1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഷോ റൂം . ആദ്യ വില്പന സി.പി. ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കി നിര്‍വഹിക്കും. ട്രസ്റ്റിന്റെ കീഴിലുള്ള ഡയാലിസിസ് സെന്ററിലേക്ക് രോഗികളെ സൗജന്യമായി എത്തിക്കാനാണ് ട്രസ്റ്റീ സി.പി. സാലി ഇ- ഓട്ടോ വാങ്ങുന്നത്. കെഎഎല്ലില്‍ നിന്ന് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാങ്ങുന്ന 100 ഇ-ഓട്ടോ കളുടെ ആദ്യ കൈമാറ്റവും നാളെ നടക്കും. ഇ- ഓട്ടോയുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് സര്‍വീസ് ആവശ്യങ്ങള്‍ വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പറിന്റെ പ്രകാശനവും നാളെ നടക്കും.

Related Articles

Back to top button