KeralaLatest

മനോജ് എബ്രഹാം ഐ. പി. എസിന് ഇന്ന് ജന്മദിനം

“Manju”

 

ആർ ഗുരുദാസ്

തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്,കേരള പോലീസിന്റെ സൈബർ ഡോമിലെ നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികൾ വഹിക്കുന്ന മനോജ് എബ്രഹാം ഐ. പി. എസിന് 49ാം ജന്മദിനം.

1994 ൽ കേരള കേഡർ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനായി നിയമിതനായി. അടൂർ, കാസർകോട് സബ് ഡിവിഷനുകളിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയിരുന്നു. 1998 -ൽ സ്ഥാനകയറ്റം ലഭിച്ച് പത്തനംതിട്ട, കൊല്ലം ജില്ലകളിലും പിന്നീട് നാല് വർഷം കണ്ണൂരിലും പ്രവർത്തിച്ചു. തുടർന്ന് കേരള പോലീസ് ഹെഡ്ക്വാട്ടേഴ്സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഏഴ് വർഷത്തോളം പോലീസ് കമ്മീഷണറായി പ്രവർത്തിച്ചു. നിലവിൽ കേരള പോലീസ് സൈബർ ഡോമിൽ നോഡൽ ഓഫീസർ സ്ഥാനം വഹിച്ചുവരുന്നു.

സാമൂഹിക നയപരിപാടികൾക്കും ട്രാഫിക് പരിഷ്കാരങ്ങൾക്കും നടപ്പാക്കിയ ആദ്ദേഹത്തിനെ ഒട്ടനവധി മേഡലുകൾ തേടിയെത്തി. 2009-ൽ റോട്ടറി ഇന്റർനാഷണലിൽ നിന്നും (വൊക്കേഷണൽ എക്സലൻസ് അവാർഡ്) 2010-ൽ Y’s Men ഇന്റർനാഷണലിൽ നിന്നും പുരസ്കാരങ്ങൾ ലഭിച്ച അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിക്കുകയുണ്ടായി.
സൈബർ കുറ്റകൃത്യങ്ങൾ തിരുത്തുക, സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും തടയുന്നതിനും കണ്ടുപിടിച്ചതിനും കേരള സ്റ്റേറ്റ് പോലിസിന്റെ പേരിൽ നിരവധി അവാർഡുകളും നേടുകയുണ്ടായി.
2013-ൽ, ഐഎസ്സി (ഐസിസി) യുടെ ഏഴാം വാർഷിക ഏഷ്യാ-പസഫിക് ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡർഷിപ്പ് നേട്ടങ്ങളുടെ പരിപാടിയുടെ സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി പ്രൊഫഷണൽ വിഭാഗത്തിൽ അദ്ദേഹത്തെ ബഹുമാനിച്ചു.

Related Articles

Back to top button