Latest
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
ജിദ്ദ: സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 825 ആണ്. രോഗമുക്തി 1,028 ഉം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,33,094 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,17,787 ഉം ആയി. പുതുതായി 15 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,162 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,145 ആയി കുറഞ്ഞു.