IndiaInternationalLatest

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 15 ശതമാനം വര്‍ധന

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ – ഓഗസ്റ്റ് കാലയളവില്‍ 15 ശതമാനം വര്‍ധിച്ചു. വറ്റല്‍മുളക്, ജീരകം, മഞ്ഞള്‍ എന്നിവയുടെ കയറ്റു മതിയിലുണ്ടായ വര്‍ധനയാണ് മൊത്തം കയറ്റുമതിയില്‍ പ്രതിഫലിച്ചതെന്ന് സ്പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രില്‍ മുതലുള്ള അഞ്ച് മാസക്കാലയളവില്‍ രാജ്യം കയറ്റുമതി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടണ്‍ ഉത്പന്നങ്ങളാണ് കയറ്റി അയച്ചിട്ടുള്ളത്.

Related Articles

Back to top button