KeralaLatest

പ്രാർത്ഥനാനിർഭരമായി പുഷ്പസമർപ്പണം മൂന്നാം ദിവസം

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ സന്ന്യാസദീക്ഷാ വാർഷികത്തിന്റെ ഭാഗമായുള്ള മൂന്നാംദിവസത്തെ പുഷ്പസമർപ്പണവും പ്രാർത്ഥനാ നിർഭരമായി. രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണം ആരംഭിച്ചു. സന്ന്യാസി സന്ന്യാസിനിമാരും, ബ്രഹ്മചാരി ബ്രഹ്മചാരിണികളും പ്രാർത്ഥനാലയത്തെ വലം വെച്ച് പ്രാർത്ഥിച്ചു. രക്ഷാകർത്താക്കളും ഗുരുഭക്തരും പുഷ്പസമർപ്പണം നടത്തിയതോടെ മൂന്നാം ദിവസത്തെ സന്ന്യാസദീക്ഷാ വ്രതാരംഭ ചടങ്ങുകൾക്കും സത്സംഗത്തിനും തുടക്കമായി. വൈകിട്ട് 8 മണിക്ക് ആശ്രമം സ്പിരിച്ച്വൽ സോൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സത്സംഗത്തിൽ ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ചീഫ് (അഡ്മിനിസ്ട്രേഷൻ) ജനനി സുപഥ ജ്ഞാനതപസ്വിനി സംസാരിക്കും. ജനറൽ സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഡി.പ്രദീപ്കുമാർ സ്വാഗതം ആശംസിക്കുന്ന സത്സംഗത്തിന് മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അഡീഷണൽ ജനറൽ കൺവീനർ ഡോ.എൻ.ജയശ്രീ നന്ദിരേഖപ്പെടുത്തും. കാഞ്ഞാംപാറ യൂണിറ്റിലെ കെ.എം. രത്നമ്മ ഗുരുവുമായും ആശ്രമവുമായുമുള്ള തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കും.

Related Articles

Back to top button