IndiaLatest

ഹൈദരാബാദും എ ടി കെ യും ഇന്ന് നേര്‍ക്കുനേര്‍

“Manju”

ഐഎസ്‌എല്‍ ഫുട്ബോളില്‍ ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ എടികെ മോഹന്‍ ബഗാന്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും.ജംഷഡ്‌പൂരിനോട് നിരാശാജനകമായ തോല്‍വിക്ക് ശേഷമാണ് മോഹന്‍ ബഗാന്‍ ആദ്യപാദ സെമിക്ക് ഇന്നിറങ്ങുന്നത്.

അതേസമയം എതിരാളികള്‍ അവസാന അഞ്ച് കളികളില്‍ നാലെണ്ണത്തിലും ജയിച്ച്‌ മികച്ച ഫോമിലാണ് മാനുവല്‍ മാര്‍ക്വേസിന്റെ ഹൈദരാബാദ് സെമി ഫൈനലിന് എത്തുന്നത്. ഹീറോ ഐഎസ്‌എല്ലില്‍ തങ്ങളുടെ ഏറ്റവും വിജയകരമായ സീസണാണ് ഹൈദരാബാദിന് കടന്നുപോവുന്നത്. ലീഗ് ഘട്ടത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത അവര്‍ ആദ്യമായി സെമി ഫൈനലിന് യോഗ്യത നേടി.ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിന്റെ ഏറ്റവും വലിയ കരുത്ത്. ഇതുവരെ 17 ഗെയിമുകളില്‍ നിന്ന് 17 ഗോളുകള്‍ നേടാനും മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് സാധിച്ചിട്ടുണ്ട്.

അതേസമയം, ഫെറാന്‍ഡോയുടെ കീഴില്‍ എടികെ മോഹന്‍ ബഗാന്‍ ഒരു വലിയ വഴിത്തിരിവാണ് ഈ സീസണില്‍ നടത്തിയത്. സീസണില്‍ ഒരു തവണ മാത്രം തോല്‍ക്കുകയും 14 മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തുകൊണ്ട് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ടീം എത്തിയത്. പാസിംഗ് ഗെയിമാണ് ടീമിന്റെ ഏറ്റവും വലിയ വിജയവും. ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

Related Articles

Back to top button