IndiaInternationalLatest

പ്രതിശ്രുതവധു വിവാഹത്തില്‍ നിന്നും പിന്മാറി; വരന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ സ്വയം വിവാഹിതനായി

“Manju”

സിന്ധുമോൾ. ആർ

​പ്രതിസന്ധിഘട്ടത്തില്‍ ഒരാള്‍ക്ക്  വിവാഹം ചെയ്യാന്‍ മറ്റൊരാളുടെയും ആവശ്യമില്ലെന്ന് തെളിയിച്ച്‌ സ്വയം വിവാഹിതനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ് ബ്രസീലുകാരനായ ഡിയാഗോ റബെലോ. ഡോക്ടറായ സുഹൃത്ത് വിക്ടര്‍ ബുവേനോയുമായി 2019 നവംബറിലായിരുന്നു ഡിയാഗോയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2020 ഒക്ടോബറില്‍ വിവാഹത്തിന് തീയതിയും നിശ്ചയിച്ചിരുന്നു.

പരസ്പരമുണ്ടായ വലിയ തര്‍ക്കത്തെ തുടര്‍ന്ന് ജൂലൈയില്‍ ബുവേനോ വിവാഹത്തില്‍ നിന്ന് പിന്മാറി. ഇത്തരം സാഹചര്യത്തില്‍ വിവാഹം തന്നെ വേണ്ടെന്നുവയ്ക്കലാണ് സാധാരണയായി നടക്കാറുള്ളത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഡിയാഗോ തന്റെ തീരുമാനം പറഞ്ഞു. വധുവില്ലാതെ തന്നെ താന്‍ ഒറ്റയ്ക്ക് വിവാഹിതനാകുമെന്ന തീരുമാനം ഡിയാഗോ എടുത്തു. ബന്ധുക്കളും സുഹൃത്തുക്കളും ഡിയാഗോയ്ക്ക് ഒപ്പം നിന്നു.

33 കാരനായ ഡിയാഗോ അങ്ങനെ സ്വയം വിവാഹത്തിന് തയ്യാറെടുത്തു. ഒകടോബര്‍ 17 ന് ഫാന്‍സി വെഡ്ഡിംഗ് തന്നെ ഡിയാഗോ തനിക്കായി ഒരുക്കി. ആഢംബര റിസോര്‍ട്ടായ ഇറ്റകേയറിലായിരുന്നു വിവാഹം. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 40 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

Related Articles

Back to top button