IndiaLatest

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വധശിക്ഷ

“Manju”

സിന്ധുമോൾ. ആർ

മുംബൈ: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വധശിക്ഷവരെ നല്‍കുന്ന കടുത്ത നിയമനിര്‍മ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സര്‍കാര്‍. ‘ശക്തി നിയമം’ എന്ന് പേരിട്ട് നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഇനി നിയമസഭയില്‍ അവതരിപ്പിക്കും. ആന്ധ്രയിലെ ദിശാ നിയമത്തിന് സമാനമാണ് വ്യവസ്ഥകള്‍. അതിക്രമങ്ങള്‍ക്ക്‌ മേലുള്ള അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി ഒരുമാസം കൊണ്ട് വിചാരണ തുടങ്ങുന്ന വിധമാണ് നിയമനിര്‍മ്മാണം.

വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കും. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് നിലവിലെ ഐപിസി, സിആര്‍പിസി, പോക്‌സോ ആക്ടുകളില്‍ ആവശ്യമായ ഭേദഗതി വരുത്തും.

Related Articles

Back to top button