IndiaLatest

സഖ്യമുണ്ടാക്കില്ലന്ന് താക്കറെ

“Manju”

മുംബൈ: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനുമായി ശിവസേന സഖ്യമുണ്ടാക്കില്ലെന്ന് ഉദ്ദവ് താക്കറെ. എ.ഐ.എം.ഐ.എമ്മുമായുള്ള സഖ്യസാധ്യത സഞ്ജയ് റാവത്ത് നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്ദവും പാര്‍ട്ടി നിലപാട് വ്യക്തമാക്കി മുന്നോട്ടു വന്നത്. ശിവസേന പാര്‍ട്ടി എം.പിമാരും ജില്ലാ പ്രസിഡന്റുമാരും സംയുക്തമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പാര്‍ട്ടി അംഗങ്ങളോട് സജ്ജമായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.എം.ഐ.എമ്മിനെ ബി.ജെ.പിയുടെ ബി ടീമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ശിവസേനയുടെ ഹിന്ദുത്വം ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമാണെന്നും അഭിപ്രായപ്പെട്ടു.

Related Articles

Back to top button