IndiaLatest

ശ​ശി​ക​ല​യു​ടെ 350 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി

“Manju”

Image result for ശ​ശി​ക​ല​യു​ടെ 350 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി

ശ്രീജ.എസ്

ചെ​ന്നൈ: ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വി.കെ. ശ​ശി​ക​ല​യു​ടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് രണ്ട് ദിവസത്തിനിടെ സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

ശ​ശി​ക​ല​യു​ടെ ബ​ന്ധു​ക്ക​ളാ​യ ജെ. ​ഇ​ള​വ​ര​ശി, വി.​എ​ന്‍. സു​ധാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ പേ​രി​ല്‍ കാ​ഞ്ചി​പു​രം, ചെ​ങ്ക​ല്‍​പ്പ​ട്ട്​ ജി​ല്ല​ക​ളി​ലു​ള്ള 315 കോ​ടി​ വി​ല​മ​തി​പ്പു​ള്ള സ്വ​ത്തു​ക്ക​ള്‍ സ​ര്‍​ക്കാ​ര്‍ കഴിഞ്ഞ ദിവസം ക​ണ്ടു​കെ​ട്ടിയിരുന്നു. അതെ സമയം കൊ​ട​നാ​ട്​ എ​സ്​​റ്റേ​റ്റ്​ ഉ​ള്‍​പ്പെ​ടെ ശ​ശി​ക​ല​യു​ടെ സ്വ​ത്തു​ക്ക​ളും ക​ണ്ടു​കെ​ട്ടാ​ന്‍ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ നീക്കമിടുന്നുണ്ട് .

നാ​ലു വ​ര്‍​ഷ​ത്തെ ജ​യി​ല്‍​ശി​ക്ഷ പൂ​ര്‍​ത്തി​യാ​ക്കി ശ​ശി​ക​ല സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ലി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ ദ്രുത ഗതിയിലാക്കിയത്. ഇ​ള​വ​ര​ശി, സു​ധാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള ചെ​ന്നൈ ആ​യി​രം​ വി​ള​ക്ക്​ വാ​ള്‍​സ്​ ഗാ​ര്‍​ഡ​നി​ലെ കെ​ട്ടി​ട​ങ്ങ​ളും ത്യാ​ഗ​രാ​യ​ന​ഗ​ര്‍ ശ്രീ​രാം ന​ഗ​റി​ലെ വീ​ടു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ ക​ണ്ടു​കെ​ട്ടി​യ​താ​യി ചെ​ന്നൈ ജി​ല്ല ക​ളക്​​ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
തമിഴ്നാട് മുഖ്യമന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​വ​രു​ടെ സ്വ​ത്തു​ക്ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും നി​ല​വി​ല്‍ ശ​ശി​ക​ല​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഈ ​നി​ല​യി​ലാ​ണ്​ ചെ​ന്നൈ ശി​റു​താ​വൂ​ര്‍ ബം​ഗ്ലാ​വ്, നീ​ല​ഗി​രി കൊ​ട​നാ​ട്​ എ​സ്​​റ്റേ​റ്റ്​ തു​ട​ങ്ങി​യ സ്വ​ത്തു​ക്ക​ളും ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ലക്ഷ്യമിടുന്നത്.

Related Articles

Back to top button