Sports

മറഡോണ ആശുപത്രി വിട്ടു, ആരാധകർക്ക് ആശ്വാസം

“Manju”

ശ്രീജ.എസ്

ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ട പിടിച്ച്‌ ശസ്‌ത്രക്രിയക്ക് വിധേയനായ ഫുട്ബോള്‍ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു. ശസ്‌ത്രക്രിയ പൂര്‍ത്തിയായി എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. അറുപത് വയസ് തികഞ്ഞതിന് ദിവസങ്ങള്‍ മാത്രം പിന്നാലെയായിരുന്നു ശാരീരിക അസ്വസ്‌തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നു താരത്തിന്റെ ശസ്‌ത്രക്രിയ. രണ്ട് തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിട്ടുള്ള മറഡോണ കുറച്ച്‌ വര്‍ഷങ്ങളായി നിരവധി ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണ് എന്നതാണ് ഫുട്ബോള്‍ ലോകത്തെ വലിയ ആശങ്കയിലാഴ്‌ത്തിയത്.

Related Articles

Back to top button