IndiaInternationalSports

നിമിഷ ഫാത്തിമയെ തിരികെ എത്തിക്കൽ: സർക്കാർ നിലപാട് തേടി ഹൈക്കോടതി

“Manju”

കൊച്ചി : ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന മലയാളി നിമിഷ ഫാത്തിമയെയും കുട്ടിയെയും തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. നിമിഷയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദുവാണ് ഹർജി നൽകിയത്. ഹർജി രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.

അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷയെ ഇന്ത്യയിലെത്തിക്കാൻ കേരള സർക്കാർ ഒരു നടപടി സ്വീകരിക്കുന്നില്ല. സംസ്ഥാനം കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നിമിഷയ്‌ക്ക് ഇപ്പോൾ തീവ്രവാദികളുമായി ബന്ധമില്ലെന്നും ഹർജിയിൽ ഇവർ പറയുന്നു.

ജയിൽവാസത്തിനിടെ നാട്ടിലേക്ക് വരാനുള്ള ആഗ്രഹം നിമിഷാ ഫാത്തിമ പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജ്യസുരക്ഷയെ കരുതി തിരികെയെത്തിക്കാൻ സാദ്ധ്യമല്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ഇതിന് പിന്നാലെ നിമിഷയെ തിരികെയെത്തിക്കാൻ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. ഇതോടെയാണ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button