KeralaLatest

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി മോദി എത്തിയേക്കും; പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി

“Manju”

തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 17 നാണ് വിവാഹം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരളാ പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡ് പോലീസ് പരിശോധിച്ചു.

സുരക്ഷ സംബന്ധി കേരള പോലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. . തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച സ്ത്രീ ശക്തി മോദിക്കൊപ്പംമഹിളാ സംഗമത്തില്‍ പങ്കെടുക്കാന്‍ ജനുവരി മൂന്നിന് നരേന്ദ്ര മോദി എത്തിയിരുന്നു.

Related Articles

Back to top button