IndiaKeralaLatest

‘കോവാക്​സിന്‍’: മനുഷ്യരിലെ പരിശോധന തമിഴ്​നാട്ടിലെ കേന്ദ്രത്തിലും

“Manju”

സിന്ധുമോള്‍ ആര്‍

ചെ​ന്നൈ: കോ​വി​ഡി​നെ​തി​രാ​യ ‘കോ​വാ​ക്​​സി​ന്‍’ പ്ര​തി​രോ​ധ മ​രു​ന്നി​ന്റെ മ​നു​ഷ്യ​രി​ലെ പ​രി​ശോ​ധ​ന ചെ​ന്നൈ​യി​ലെ എ​സ്.​ആ​ര്‍.​എം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ഹോ​സ്​​പി​റ്റ​ല്‍ ആ​ന്‍​ഡ്​ റി​സ​ര്‍​ച്ച്‌​ സെന്റ​റി​ല്‍ തു​ട​ങ്ങി. മ​നു​ഷ്യ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന രാ​ജ്യ​​ത്തെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്ര​മാ​ണി​ത്.

നേ​ര​ത്തെ ഹൈ​ദ​രാ​ബാ​ദ്​ നി​സാം​സ്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലാ​ണ്​ ആ​ദ്യം പ​രീ​ക്ഷ​ണ​മാ​രം​ഭി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത്​ ബ​യോ​ടെ​ക്, ​ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ്​ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്, ​ഐ​സി.​എം.​ആ​ര്‍), നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ വൈ​റോ​ള​ജി എ​ന്നി​വ സം​യു​ക്ത​മാ​യി നി​ര്‍​മി​ച്ച കോ​വാ​ക്​​സി​​നാ​ണ്​ രാ​ജ്യ​ത്തെ 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്​​ച ര​ണ്ടു​പേ​രി​ലാ​ണ്​ കോ​വാ​ക്​​സി​ന്‍ കു​ത്തി​വെ​ച്ച​ത്. നേ​ര​ത്തെ എ​സ്.​ആ​ര്‍.​എം റി​സ​ര്‍​ച്ച്‌​ സെന്ററി​ല്‍ ഡ​യ​റി​യ, ഹെ​പ്പ​റ്റൈ​റ്റി​സ്​ ബി, ​ഡി​ഫ്​​ത്തീ​രി​യ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള റോ​ട്ട​വൈ​റ​സ്​ വാ​ക്​​സി​ന്റെ ഗ​വേ​ഷ​ണ​വും ന​ട​ത്തി​യി​രു​ന്നു.

Related Articles

Back to top button