IndiaInternationalLatest

ഇന്ത്യന്‍ സഹായം ദശലക്ഷം ഡോളര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ് 19 ആസിയാന്‍ പ്രതികരണ നിധിയിലേക്ക് ഒരു ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണ്‍ലൈനായി നടത്തിയ പതിനേഴാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലാണ് പ്രഖ്യാപനം. അന്താരാഷ്ട്ര സമൂഹത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും വിശാലമായ പിന്തുണയും 10 ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെ അഭിസംബോധന ചെയ്തു നരേന്ദ്രമോദി എടുത്തുകാട്ടി. മഹാമാരിക്കെതിരെ പോരാടാനുള്ള കൂട്ടായ്മയുടെ ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി ആസിയാന്‍ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും മോദി അടിവരയിട്ട് പറഞ്ഞു. കോവിഡിന് ശേഷം സാമ്പത്തിരംഗം വീണ്ടെടുക്കുന്നതിന് വിതരണ ശൃംഖല വൈവിധ്യവത്കരിക്കേണ്ടതിന്റെയും പൂര്‍വ സ്ഥിതിയിലാക്കേണ്ടതിന്റെയും പ്രാധാന്യം വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ‘ആക്‌ട് ഈസ്റ്റ്’ നയത്തിലെ കേന്ദ്രമാണ് ആസിയാന്‍ രാജ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button