IndiaLatest

കോവിഡ് ബാധ മറച്ചുവെച്ച്‌ അമ്മയുടെ സംസ്‌കാരം നടത്തിയ കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഡല്‍ഹിയില്‍ വച്ച്‌ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം മറച്ചുവെച്ച്‌ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചതില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ജോമോന്‍ കണ്ണന്താനത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജൂണ്‍ 10ന് ഡല്‍ഹിയില്‍ വെച്ചാണ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത് മരിക്കുന്നത്. തുടര്‍ന്ന് അമ്മയുടെ മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ച്‌ കോട്ടയം മണിമലയില്‍ പൊതുദര്‍ശനവും നടത്തിയാണ് സംസ്കരിച്ചത്. താനും സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും ഈ സമയത്തെല്ലാം കോവിഡ് മരണമാണെന്ന വിവരം കണ്ണന്താനം മറച്ചുവെച്ചെന്നാണ് ഫേയ്സ് ബുക്ക് പോസ്റ്റില്‍ ജോമോന്‍ പറയുന്നത്.

അമ്മയുടെ ഓര്‍മയില്‍ ‘മദേര്‍സ് മീല്‍’ എന്ന ചാരിറ്റിയുടെ പേരില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയില്‍ കൂടിയാണ്, കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അല്‍ഫോന്‍സ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്.

Related Articles

Back to top button