HealthIndiaLatest

കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത് 2.27 ലക്ഷം ഗര്‍ഭിണികള്‍

“Manju”

2.27 lakh pregnant women have been vaccinated

ന്യൂഡല്‍ഹി: രാജ്യത്ത്​ ഒരു മാസത്തിനിടെ 2.27 ലക്ഷം ഗര്‍ഭിണികള്‍ കോവിഡ്​ പ്രതിരോധ വാക്​സിന്‍ സ്വീകരിച്ചതായി കേന്ദ്രം . തമിഴ്​നാട്ടിലാണ്​ ഏറ്റവും കൂടുതല്‍ ഗര്‍ഭിണികള്‍ കോവിഡ് വാക്​സിന്‍ സ്വീകരിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തുന്നു .

ജൂലായ് രണ്ടിനാണ് രാജ്യത്തെ ഗര്‍ഭിണികള്‍ക്ക്​​ കോവിഡ്​ വാക്​സിന്‍ നല്‍കുന്നതിന്​ കേന്ദ്രം അംഗീകാരം നല്‍കിയത്. ഗര്‍ഭത്തിന്‍റെ ഏത്​ ഘട്ടത്തിലും​ വാക്​സിന്‍ സ്വീകരിക്കാമേന്നും വിദഗ്​ധര്‍ അറിയിച്ചിരുന്നു. ഗര്‍ഭിണികള്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍ ആരംഭിച്ച്‌​ ഒരു മാസം പിന്നിടുമ്പോള്‍ തമിഴ്​നാട്ടില്‍ 78,838 ​പേര്‍ വാക്​സിന്‍ സ്വീകരിച്ചു.

അതെ സമയം ആന്ധ്രയില്‍ 34,228 പേരും ഒഡീഷയില്‍ 29,821 ​പേരും വാക്​സിന്‍ സ്വീകരിച്ചു. കേരളത്തില്‍ 18,423 ഗര്‍ഭിണികളാണ്​ ഇതുവരെ വാക്​സിന്‍ സ്വീകരിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു .

ഗര്‍ഭാവസ്​ഥയില്‍ കോവിഡ്​ ബാധിച്ചാല്‍ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്​. ഇത്​ കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. കോവിഡ് ബാധിച്ചാല്‍ ഇതിന്റെ ആഘാതം കുറക്കാന്‍ വാക്​സിന്​ സാധിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

 

Related Articles

Back to top button