KeralaLatest

പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ

“Manju”

2024 -25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ തേമ്പാമൂട് ആനക്കുഴി അഹമ്മദ് പിള്ള മെമ്മോറിയൽ ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി രാജേഷിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിങ് ഓഫീസർ  വിഎസ് ബിജു ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കഴിഞ്ഞകാലങ്ങളിൽ നടത്തിയ പദ്ധതികളെ പ്രശംസിക്കുകയും, പുതുതായി ഏറ്റെടുക്കാൻ കഴിയുന്ന നൂതന ആശയങ്ങളെയും പരിചയപ്പെടുത്തുകയും അദ്ദേഹം ചെയ്തു. ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം ഏറ്റെടുക്കുന്ന നൂതനവും നവകേരളത്തിന് പ്രചോദനമേക്കുന്നതുമായ ഡ്രീംസ്, സമഗ്ര ആരോഗ്യ ഗ്രാമം , പി എച്ച് സി നവീകരണം, സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനം, മാലിന്യ സംസ്കരണത്തിന്റെ പുതിയ മാതൃകകൾ , വനിതകൾക്കായി സ്വയം തൊഴിൽ പദ്ധതികൾ തുടങ്ങിയ ഒട്ടനവധി പദ്ധതികൾ വികസന സെമിനാറില്‍ അംഗീകരിച്ചു. ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബി. അസീനാബീവി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വൈ.വി. ശോഭകുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എസ് ആർ അശ്വതി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബി ശ്രീകണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഇ എ മജീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എൽ ശുഭ, ബ്ലോക്ക് മെമ്പർ സുഹ്റ സലീം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു,പുല്ലമ്പാറ ദിലീപ്, ലൈല ബീവി പി, കോമളവല്ലി പി, റാണി പി ബി, നസീർ അബൂബക്കർ, അജി പി, പ്രിയ കെ എസ്, എസ് ഷീല, ഷാജഹാൻ,cds ചെയർ പേഴ്സൺ പ്രീത മനോജ്‌, ആർ മുരളി, എസ്. അശോക് കുമാർ , എം.എ. ജഗ്ഫർ, സജീർഖാൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ശ്രീ സുനിൽ പി കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Check Also
Close
Back to top button