KeralaLatest

രാജ്യത്ത് രണ്ടരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9987 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,66,598 ആയി ഉയര്‍ന്നു. 266 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചത്. ഇതോടെ മരണസംഖ്യ 7466 ആയി. അഞ്ച് ദിവസത്തിനിടെ ഇന്ത്യയില്‍ അരലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചത്. രാജ്യത്ത് 1,29,917 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,29,214 ആയി ഉയര്‍ന്നു.

അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡിനെ നേരിടാന്‍ ജില്ലാ അടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. വരും മാസങ്ങളിലേക്കുള്ള പദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നിര്‍ദേശം.

കൊവിഡ് വ്യാപന തോത് അറിയാന്‍ വീടുകളില്‍ സര്‍വ്വേ നടത്തണമെന്ന നിര്‍ദേശവും ആരോഗ്യ മന്ത്രാലയം നല്‍കി. രോഗവ്യാപനം ഏറ്റവും രൂക്ഷമായ 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ സര്‍വ്വേ നടത്താനാണ് നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Related Articles

Back to top button