IndiaInternationalLatest

ക്രിക്കറ്ററെ ഊബറാക്കി കോവിഡ് ലീല

“Manju”

സിന്ധുമോൾ. ആർ

നെതര്‍ലന്റ്: വൈറസ് ചെറിയ ആഘാതമല്ല ലോകത്തിനുമേല്‍ ഉണ്ടാക്കിയത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ചതോടെ പലതും നിശ്ചലമായി. പരിപാടികള്‍ മാറ്റിവെച്ചു, സ്ഥാപനങ്ങള്‍ അടച്ചു, നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി…. എന്നിങ്ങനെയാണ് കോവിഡ് ഏല്‍പ്പിച്ച ആഘാതം.

കോവിഡ് കാരണം നിരവധി കായികമേളകളും മാറ്റിവെച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടും. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ഇത് നടത്താനിരുന്നത്. ക്രിക്കറ്റില്‍ ടോപ്പിലുള്ള പത്ത് രാജ്യങ്ങള്‍ക്ക് പുറമെ സ്കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ്, പാപുവ ഗിനിയ, ഒമാന്‍, നമീബിയ, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും യോഗ്യത നേടിയിരുന്നു. എന്നാല്‍ മത്സരം മാറ്റിയതോടെ ക്രിക്കറ്റ് താരങ്ങളടക്കം പലരെയും ഇത് ബാധിച്ചു. ടൂര്‍ണമെന്റുകള്‍ ഇല്ലാത്തതിനാല്‍ ജീവിക്കാനായി ഡെലിവെറി ബോയി ആയിരിക്കുകയാണ് നെതര്‍ലന്‍ഡിലെ യുവ ക്രിക്കറ്റര്‍. നെതര്‍ലന്‍ഡ് ബൗളര്‍ പൗള്‍ വാന്‍ മീക്കിരനാണ് ഊബര്‍ ഈറ്റ്സ് ഡെലിവറിബോയി ആയിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കൊറോണ കാരണം ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ ഇന്നാണ് ഫൈനല്‍ നടക്കേണ്ടിയിരുന്നത് എന്ന കുറിപ്പോടെ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ പങ്കുവെച്ച ട്വീറ്റിന് താഴെയാണ് നെതര്‍ലന്‍ഡ്സ് താരമായ പോള്‍ വാന്‍ തന്റെ അവസ്ഥ റീട്വീറ്റ് ചെയ്തത്.

Related Articles

Back to top button