IndiaLatest

റഫാല്‍ വിമാനങ്ങളുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി

“Manju”

ശ്രീജ.എസ്

ഇന്ത്യയുടെ പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ ഫ്രാന്‍സില്‍ നിന്ന് രണ്ടാം ബാച്ച്‌ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. ബുധനാഴ്ച രാത്രി 8.14ന് റഫാല്‍ വിമാനങ്ങള്‍ എത്തിയതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്വീറ്റ് ചെയ്തു. 7000 കിലോമീറ്റര്‍ ദൂരമാണ് വിമാനങ്ങള്‍ നിര്‍ത്താതെ പറന്നത്.

ജൂലൈ 28നാണ് റാഫേല്‍ വിമാനങ്ങളുടെ ആദ്യബാച്ച്‌ ഇന്ത്യയിലെത്തിയത്. ഇത് പിന്നീട് സെപ്തംബര്‍ 10ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുകയും ചെയ്തിരുന്നു. രണ്ടാമത്തെ ബാച്ച്‌ കൂടി ഇന്ത്യയിലെത്തിയതോടെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് എട്ട് റാഫേല്‍ വിമാനങ്ങളാണ് സ്വന്തമായുള്ളത്.

59,000 കോടി രൂപക്ക്​ 36 യുദ്ധവിമാനങ്ങളാണ്​ കരാര്‍ പ്രകാരം ഇന്ത്യയിലെത്തേണ്ടത്​. 2023ലാണ്​ മുഴുവന്‍ വിമാനങ്ങളും എത്തുക എന്ന്​ വ്യോമസേന മേധാവി ആര്‍.കെ.എസ്​ ബധൂരിയ ഈയിടെ വ്യക്​തമാക്കിയിരുന്നു.

Related Articles

Back to top button