IndiaLatest

വാക്​സിനെടുക്കാത്തവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്ക​രുത് ; മന്ത്രി

“Manju”

പട്‌ന: കോവിഡ് വാക്​സിന്‍ കുത്തിവെപ്പ് എടുക്കാത്തവരെ ബീഹാറിലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്ക​രുതെന്ന് മന്ത്രി. വാക്​സിന്‍ എടുക്കാത്തവരെ മത്സരിപ്പിക്കരുതെന്ന്​ പഞ്ചായത്ത് മന്ത്രി രാജ് സമരത് ചൗധരിയാണ്​ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

പഞ്ചായത്ത് തെര​ഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന ഇലക്ഷന്‍ കമീഷന്‍ ഇത് സംബന്ധിച്ച്‌ ഒരു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും മന്ത്രി കമീഷനോട് ആവശ്യപ്പെട്ടു. 38 ജില്ലകളിലായി 534 ബ്ലോക്കുകളിലായി 8,406 പഞ്ചായത്തുകളാണ് ബീഹാറിലുള്ളത്.സംസ്ഥാനത്ത് കോവിഡ്​ രോഗ വ്യാപനം രൂക്ഷമായിരുന്നു. ലോക്​ഡൗണും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാണ്​ സംസ്ഥാനം ഒരു പരിധിവരെ വൈറസിനെതിരെ പോരാടിയത്. ഇതിനിടെ കോവിഡ്​ രോഗ ബാധിതരുടെയും മരിച്ചവരുടെയും എണ്ണം സംസ്ഥാനം കുറച്ച്‌​ കാണിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

ബീഹാറിലെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണെന്നാണ്​ സംസ്ഥാനം അവകാശപ്പെടുന്നത്​. അതെ സമയം 75,000 ത്തോളം പേര്‍ സംസ്ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചെന്നാണ് അനൗദ്യോഗിക ​ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് .

Related Articles

Back to top button