KeralaLatest

കാരുണ്യത്തിന്റെ പതിനാല് വർഷങ്ങളുമായി ജില്ലാ ആശുപത്രിയിൽ യൂത്ത് ലീഗിന്റെ ഇഫ്താർ ഭക്ഷണം

“Manju”

പി.വി.എസ്

മലപ്പുറം: റംസാനിൽ തുടർച്ചയായി പതിനാലം വർഷവും തിരൂർ ജില്ലാ ആശുപത്രിയിൽ ഇഫ്താർ വിരുന്നൊരുക്കി മുസ്ലിം യൂത്ത് ലീഗ് .ആശുപത്രിയിലെ നോമ്പുകാർക്കും കൂട്ടിരിപ്പുകാർക്കുമായി തിരൂർ മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗാണ് റംസാൻ വിഭവങ്ങൾ നൽകുന്നത് .ടോക്കണുമായി യൂത്ത്ലീഗിന്റെ വൊളന്റിയർമാർ ഉച്ചയോടെ ടോക്കണുമായി ആശുപത്രിയിലെത്തും . മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കൂപ്പൺ നൽകും .ഓരോ ദിവസവും വിതരണം ചെയ്ത കൂപ്പണിന്റെ എണ്ണത്തിനനുസരിച്ച് നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ നൽകും .കഴിഞ്ഞ 13 വർഷങ്ങളിലും ശരാശരി 300 ൽപരം പേർക്ക് ഇഫ്താർ വിഭവങ്ങൾ നൽകി .ആരോഗ്യ വകുപ്പിന്റെ കർശന മാനദണ്ഡങ്ങൾക്കനുസരിച്ച് സാമൂഹിക അകലം പാലിച്ച് കൊറോണക്കാലത്ത് ശരാശരി 200 പേർക്ക് വിഭവങ്ങൾ നൽകുന്നു .തുടർച്ചയായി 10 വർഷത്തോളം ഈ ഭക്ഷണവിതരണത്തിന്റെ ടോക്കൺ വിതരണം നിർവഹിക്കുന്നത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളണ് .ഡോ.ഖമറുന്നിസ അൻവറിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സ്നേഹവീട്ടിലെ അന്തേവാസികൾക്കും യൂത്ത് ലീഗ് ഇഫ്താർ വിരുന്ന് ഒരുക്കുന്നുണ്ട് .കഴിഞ്ഞവർഷങ്ങളിലെപ്പോലെ ഇത്തവണയും ജില്ലാ ആശുപത്രിയിലും സ്നേഹവീട്ടിലും ഉച്ചഭക്ഷണം ഒരുക്കി ഇഫ്താർ സംഗമം സമാപിക്കുമെന്ന് യൂത്ത് ലീഗ് ഭാരവാഹിക ചൈ ഹസീം ചെമ്പ്ര ,പി .അൻവർ ടി.ഇ ബാബു എന്നിവർഅറിയിച്ചു .
ഫോട്ടോ ക്യാപ്ഷൻ: തിരൂർ ജില്ലാ ആശുപത്രിയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നു

Related Articles

Leave a Reply

Back to top button