IndiaLatest

സൗജന്യ വാക്‌സിന്‍ നല്‍കുന്നത് തുടരും; എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിനേഷന്‍ നടപടികള്‍ രാജ്യത്ത് കൃത്യമായ വേഗതയില്‍ പുരോഗമിക്കുകയാണ്. വാക്‌സിനേഷന്‍ സംബന്ധിച്ച്‌ ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളയണം. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button