IndiaLatest

ത്രിപുരയില്‍ പോലീസ്‌ വെടിവയ്‌പില്‍ ഒരാള്‍ മരിച്ചു

“Manju”

ശ്രീജ.എസ്

ത്രിപുര: ദൊലുബാരിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ശ്രീകാന്ത ദാസാണ് (45) പൊലീസ് വെടിവയ്പില്‍ മരിച്ചത്. പരുക്കേറ്റ അഞ്ച് പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ പാനിസാഗറില്‍ നടത്തിയ ദേശീയ പാത ഉപരോധം അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് കല്ലേറും തീവയ്പും ഉണ്ടായതോടെയാണ് വെടി ഉതിര്‍ത്തതെന്നാണ് പൊലീസ് വിശദീകരണം.

Related Articles

Back to top button