IndiaLatest

ഗംഗ എക്സ്​പ്രസ്​വേയുടെ 80 ശതമാനവും നിര്‍മ്മിക്കാന്‍ അദാനി

“Manju”

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ രാജ്യത്തെ ഏറ്റവും വലിയ അതിവേഗപാതകളിലൊന്നായി ഗംഗ എക്സ്​പ്രസ്​വേയുടെ സിംഹഭാഗത്തിന്റെയും നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഇതിനുള്ള ധാരണപത്രം യുപി ​ എക്സ്​പ്രസ്​വേ ഇന്‍ഡസ്​ട്രിയല്‍ ഡെവലപ്​മെന്റ്​ അതോറിറ്റി അദാനി ഗ്രൂപ്പിന്​ നല്‍കി.

594 കിലോ മീറ്റര്‍ നീളത്തിലാണ്​ എക്സ്​പ്രസ്​വേ ഒരുങ്ങുന്നത്​. ഇതില്‍ ബുദാന്‍ മുതല്‍ പ്രയാഗ്​രാജ്​ വരെയുള്ള 464 കിലോ മീറ്റര്‍ ദൂരമാണ്​ അദാനി ഗ്രൂപ്പ്​ നിര്‍മ്മിക്കുക. ആകെ എക്സ്​പ്രസ്​വേയുടെ 80 ശതമാനവും നിര്‍മ്മിക്കുക അദാനി ഗ്രൂപ്പായിരിക്കും .

ആറ്​ വരി എക്സ്​പ്രസ്​വേക്ക്​ മൂന്ന്​ ഘട്ടങ്ങളാണുള്ളത്​. ബുദാനില്‍ നിന്ന്​ ഹാര്‍ദോയ്​​ വ​രെയുള്ള 151 കിലോ മീറ്റര്‍, ഹാര്‍ദോയ്​ മുതല്‍ ഉന്നാവ്​ വരെ 155.7 കിലോ മീറ്റര്‍, ഉന്നാവ്​ മുതല്‍ പ്രയാഗ്​രാജ്​ വരെയുള്ള 159 കിലോ മീറ്റര്‍ എന്നിങ്ങനെയാണ്​ എക്സ്​പ്രസ്​വേയിലെ വിവിധ മേഖലകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​ എകസ്​പ്രസ്​വേക്ക്​ തറക്കല്ലിട്ടത്​. മീററ്റ്​, ഷാജഹാന്‍പുര്‍, റായ്​ബറേലി, ബുലന്ദ്​ശഹര്‍, ഹാപുര്‍, അമോറ, ബുദാന്‍, സാംഭല്‍, ഹാര്‍ദോയ്​, ഉന്നാവ്​ പ്രതാപ്​ഗ്രാഹ്​, പ്രയാഗ്​രാജ്​ എന്നീ സ്ഥലങ്ങളിലൂടെയാവും എക്സ്​പ്രസ്​വേ കടന്നു പോകുക.

 

Related Articles

Back to top button