KeralaLatestThiruvananthapuram

കാനായി ശില്പസമുച്ചയത്തെ സംരക്ഷിക്കണം : സപര്യ സാംസ്കാരിക സമിതി

“Manju”

അനൂപ് എം സി

പയ്യന്നൂർ: ടൂറിസം വികസനത്തിന്റെ പേരിൽ ശംഖുമുഖം കടപ്പുറത്തെ സാഗരകന്യകയ്ക്ക് സമീപം ഹെലികോപ്ടറുംവേളിയിലെ ശില്പോദ്യാനത്തിന്നിടയിൽ തീവണ്ടിയും സ്ഥാപിച്ചത് മൗലിക കലയെ അവഹേളിക്കുന്ന രീതിയായിപ്പോയെന്നും ഇത്തരം നടപടികളിൽ നിന്ന് അധികൃതർ പിന്മാറണമെന്നും സപര്യ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.സി.കരിപ്പത്ത് അഭിപ്രായപ്പെട്ടു.കേരളടൂറിസത്തിന് അടിസ്ഥാന സംഭാവന നൽകിയത് കാനായി കുഞ്ഞിരാമന്റെ സാഗരകന്യക,വേളിയിലെ ശില്പോദ്യാനം, മലമ്പുഴ യക്ഷി എന്നിവയാണ്.കാനായി ഒരുക്കിയ തിരുവനന്തപുരത്തെ നിരവധി ശില്പങ്ങൾ കേരളീയരുടെ അഭിമാനശില്പങ്ങളാണ്.ശംഖുംമുഖത്തെ സാഗരകന്യക ഓരോ കേരളീയന്റേയും മാനസ കന്യകയാണ്.ആ ശില്പത്തെ നിഷ്പ്രഭമാക്കാൻ ഒരു ഹെലികോപ്റ്ററിനും സാധ്യമല്ല.മൗലിക കലയെ അപ്രസക്തമാക്കാൻ ടൂറിസം വികസനത്തിന്റെ പേരിൽ നടക്കുന്ന കലാധ്വംസനത്തിനെതിരെ കലാകാരന്മാരും സമൂഹവും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button