International

ദാരിദ്ര്യവും അസമത്വവും ; പാകിസ്താനിൽ ജീവനൊടുക്കിയത് 125 സ്ത്രീകൾ

“Manju”

ഇസ്ലാമാബാദ് : ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രാജ്യമായി മാറി പാകിസ്താൻ. ജീവിതം ദുസ്സഹമായതിനെ തുടർന്ന് ഒരു വർഷത്തിനിടെ 125 സ്ത്രീകളാണ് പാകിസ്താനിൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. പാക് മാദ്ധ്യമമായ ജിയോ ടിവിയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.

രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കാരണം കണ്ടെത്താനായി സ്ത്രീകൾക്കായി മിഥയിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചിരുന്നു. മനശാസ്ത്രജ്ഞരും സർക്കാർ ഇതര സംഘടനകളിലെ പ്രതിനിധികളും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദാരിദ്യവും, സാമൂഹിക അസമത്വവുമാണ് സ്ത്രീകൾ ആത്മഹത്യ ചെയ്യാനുള്ള പ്രധാനകാരണങ്ങൾ എന്നും ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു

സിന്ധ് പ്രവിശ്യയിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തർപ്പാക്കർ ജില്ലയിൽ മാത്രം ദാരിദ്ര്യം, അസമത്വം എന്നീ കാരണങ്ങളാൽ 25 സ്ത്രീകളാണ് മരിച്ചത്. ജില്ലയിൽ ജനസംഖ്യയുടെ 87 ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്നാണ് യുഎൻ പുറത്തുവിട്ട കണക്കുകളും വ്യക്തമാക്കുന്നത്.

Related Articles

Back to top button