InternationalLatest

ദക്ഷിണ കൊറിയ ഫെയ്‌സ്ബുക്കിന് 6.1 ദശലക്ഷം ഡോളര്‍ പിഴയിട്ടു

“Manju”

ദക്ഷിണ കൊറിയ :33 ലക്ഷം ഉപയോക്താക്കളുടെ ഡേറ്റാ അവരുടെ അനുമതി വാങ്ങാതെ മറ്റു കമ്പനികള്‍ക്ക് നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ അധികാരികള്‍ ഫെയ്‌സ്ബുക്കിന് 6.1 ദശലക്ഷം ഡോളര്‍ പിഴയിട്ടു. ഇത് 2012 മെയ് മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ നടന്ന ഡേറ്റാ കൈമാറ്റത്തിനെതിരെയാണ്. ഫെയ്‌സ്ബുക്കിന് 1 കോടി 80 ലക്ഷം ഉപയോക്താക്കളാണ് ദക്ഷിണ കൊറിയയിലുള്ളത്. ദക്ഷിണ കൊറിയയുടെ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മിഷനാണ് കമ്പനിക്കെതിരെ അന്വേഷണം നടത്തിയതും പിഴയിട്ടതും.

Related Articles

Back to top button