InternationalLatest

കോവിഡ് വ്യാപനം; ഇന്ത്യക്ക് സഹായ ഹസ്തവുമായി പാക്കിസ്ഥാന്‍

“Manju”

ഇസ്‌ലാമാബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 50 ആംബുലന്‍സുകള്‍ അയക്കാമെന്ന വാഗ്ദാനവുമായി പാകിസ്ഥാന്‍ സാമൂഹ്യ സേവന സംഘടന എധി ഫൗണ്ടേഷന്‍ അറിയിച്ചു . ആംബുലന്‍സുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ എധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ എധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.’നിങ്ങളുടെ രാജ്യത്ത് കൊവിഡ് മഹാമാരി കാരണം നിരവധി പേര്‍ ബുദ്ധിമുട്ടുകയാണ് എന്നറിയുന്നതില്‍ ദുഃഖമുണ്ട്. നിലവിലെ സ്ഥിതിയില്‍ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ സേവനത്തോടൊപ്പം 50 ആംബുലന്‍സുകളും അയക്കാന്‍ ആഗ്രഹിക്കുന്നു,’ കത്തില്‍ വിശദീകരിക്കുന്നു.

ആംബുലന്‍സിനൊപ്പം, മെഡിക്കല്‍ ടെക്‌നീഷ്യന്‍സ്, ഓഫീസ് സ്റ്റാഫ്, ഡ്രൈവര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടുന്ന ടീമിനെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.’ഇന്ത്യയിലെ ജനങ്ങളെ സഹായിക്കുന്നതിനായി എല്ലാ അവശ്യ സേവനങ്ങളും ഞങ്ങള്‍ ഒരുക്കാം.വാഹനത്തിനാവശ്യമായ ഇന്ധനം, ഭക്ഷണം, ടീമിന് ആവശ്യമായ വസ്തുക്കള്‍ എന്നിവയൊഴികെ അധികമായി ഒന്നും ഞങ്ങള്‍ നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നില്ലായെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button