India

ഡല്‍ഹി – ഹരിയാന അതിര്‍ത്തി അടച്ചു

“Manju”

ന്യൂഡൽഹി :കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡല്‍ഹി – ഹരിയാന അതിര്‍ത്തി അടച്ചു. വന്‍ പൊലീസ് സന്നാഹമാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. രണ്ട് ദിവസത്തെ ഡല്‍ഹി ചലോ പ്രതിഷേധ സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.

ബിഎസ്എഫ്, സിഐഎസ്എഫ് അടക്കമുള്ള സേനകളെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ അംബാലയ്ക്കു സമീപം രാവിലെ തടഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചിരുന്നു.

Related Articles

Back to top button