IndiaLatest

ചൈനീസ് മൊബൈല്‍ ഫോണുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം

“Manju”

ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു .12,000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ വില്‍പന നിരോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായാണു റിപ്പോര്‍ട്ട്.

എന്‍ട്രിലെവല്‍ വിപണി തകരുന്നതു ഷഓമിക്കും അനുബന്ധ മൊബൈല്‍ കമ്പനികള്‍ക്കും വലിയ രീതിയില്‍ ദോഷം ചെയ്യും. 2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പനയുടെ മൂന്നിലൊന്നും 150 ഡോളറിനു താഴെയുള്ള വിഭാഗത്തിലായിരുന്നു.

കൗണ്ടര്‍പോയിന്റ് എന്ന മാര്‍ക്കറ്റ് ട്രാക്കറിന്റെ കണക്കനുസരിച്ച്‌, ഇതില്‍ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ ഹോങ്കോങ്ങില്‍ തിങ്കളാഴ്ച ഷഓമിയുടെ ഓഹരികള്‍ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഷഓമി, എതിരാളികളായ ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് കമ്പനികള്‍ നേരത്തേതന്നെ കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.

Related Articles

Back to top button