Latest

വ്യാജ കോവിഡ് വാക്സിന്‍ ‍; തലവന്‍ അറസ്റ്റില്‍

“Manju”

ബെയ്ജിങ്: വ്യാജ കോവിഡ് വാക്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ചൈനയിലാണ് സംഭവം. ഉപ്പു ലായനിയും മിനറല്‍ വാട്ടറും ചേര്‍ന്ന മിശ്രിതമാണ് കോവിഡ് വാക്സിന്‍ എന്ന പേരില്‍ വിതരണം നടത്തി കോടികളുണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാക്സിന്‍ തട്ടിപ്പ് സംഘത്തിന്റെ തലവനായ കോങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി പേരാണ് വ്യാജ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് സ്വീകരിച്ചത്. തട്ടിപ്പ് സംഘം 18 മില്യണ്‍ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്ബത്തികനേട്ടം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 12, ചൈനീസ് പുതുവത്സരദിനത്തിന് മുമ്ബ് 10 കോടി ഡോസ് വാക്സിനുകള്‍ നല്‍കാന്‍ ചൈന ലക്ഷ്യമിട്ടിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വ്യാജ വാക്സിനുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു.

Related Articles

Check Also
Close
Back to top button