InternationalLatest

ആര്‍ട്ടെമിസ് വിക്ഷേപണം വീണ്ടും നീട്ടി

“Manju”

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ആര്‍ട്ടെമിസിന്റെ ആദ്യ ദൗത്യമായ ആര്‍ട്ടെമിസ് -1ന്റെ വിക്ഷേപണം വീണ്ടും നീട്ടി. നവംബര്‍ 14ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നടക്കാനിരുന്ന വിക്ഷേപണശ്രമം ഫ്ലോറിഡയുടെ അറ്റ്‌ലാന്‍ഡിക് തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ നിക്കോളിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത്. പകരം നവംബര്‍ 16നെ പുതിയ വിക്ഷേപണ തീയതിയായി നാസ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ സമയം രാവിലെ 11.34 മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന സമയത്തിനുള്ളിലാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 14ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നടക്കാനിരുന്ന വിക്ഷേപണശ്രമം ഫ്ലോറിഡയുടെ അറ്റ്‌ലാന്‍ഡിക് തീരം ലക്ഷ്യമാക്കി നീങ്ങുന്ന ഉഷ്ണ മേഖലാ ചുഴലിക്കാറ്റായ നിക്കോളിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത്. പകരം നവംബര്‍ 16നെ പുതിയ വിക്ഷേപണ തീയതിയായി നാസ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം രാവിലെ 11.34 മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന സമയത്തിനുള്ളിലാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

അന്ന് വിക്ഷേപണം വിജയിച്ചാല്‍ ദൗത്യത്തിനുപയോഗിക്കുന്ന എസ്.എല്‍.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന ആളില്ലാ പേടകമായ ഒറിയോണ്‍ ദൗത്യം പൂര്‍ത്തിയാക്കി ഡിസംബര്‍ 11ന് തിരികെ പസഫിക് സമുദ്രത്തില്‍ പതിക്കും.

വിക്ഷേപണം നടന്നില്ലെങ്കില്‍ നവംബര്‍ 19ന് അടുത്ത ശ്രമം നടക്കും. ആഗസ്റ്റ് 29, സെപ്തംബര്‍ 3 തീയതികളില്‍ നടത്തിയ ആര്‍ട്ടെമിസിന്റെ വിക്ഷേപണ ശ്രമം സാങ്കേതിക തകരാറിനെ തുടര്‍ന്നു മാറ്റിയിരുന്നു. സെപ്തംബര്‍ 27ന് വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇയാന്‍ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു

Related Articles

Back to top button