IndiaLatest

മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ അമ്മ വിറ്റു

“Manju”

സിന്ധുമോൾ. ആർ

കോയമ്പത്തൂര്‍: മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞിനെ 10,000 രൂപയ്ക്കു വിറ്റ 22കാരി അറസ്റ്റില്‍. കാങ്കയത്താണ് ഞെട്ടിക്കുന്ന സംഭവം. കാങ്കയത്തിനു സമീപം കീരനൂരില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയാണ്‌ ടെക്സ്റ്റൈല്‍ മില്‍ തൊഴിലാളികൂടിയായ 22കാരി. കുഞ്ഞിനെ വനിതാ പൊലീസ്‌ രക്ഷപ്പെടുത്തി ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്പിച്ചു.

22കാരി ഏഴ് മാസം മുമ്പ് ഭര്‍ത്താവുമായി പിരിയുകയും ഡ്രൈവറായി ജോലി ചെയ്യുന്ന തിരുനെല്‍വേലി സ്വദേശിയെ രണ്ടാമത് വിവാഹം ചെയ്തെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന്, ഇയാളുമൊന്നിച്ച്‌ വാടക വീട്ടിലാണ്‌ താമസം. മൂന്ന് മാസം മുമ്പ് നടന്ന പ്രസവത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ജോലിക്കു പോകാന്‍ സാധിച്ചിട്ടില്ല. ലോക്ക്‌ഡൗണ്‍ കാരണം ഭര്‍ത്താവിനും ജോലി നഷ്ടപ്പെട്ടു. തൊഴില്‍രഹിതയായി ജീവിതം വഴിമുട്ടിയപ്പോഴാണ്‌ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന്‌ ഇവര്‍ മൊഴി നല്‍കിയതായി പൊലീസ്‌ പറഞ്ഞു.

Related Articles

Back to top button