IndiaLatest

‘കിം കിം’ പാടി മഞ്ജു വാരിയർ

“Manju”

ജാക്ക് ആൻഡ് ജിൽ എന്ന സിനിമയ്ക്ക് വേണ്ടി മഞ്ജു വാരിയർ പാടിയ കിം കിം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. പാരിജാതപുഷ്പഹാരം എന്ന മ്യൂസിക്കൽ ഡ്രാമയിലെ ‘കാന്താ തൂങ്ങുന്നു തൂമണം’ എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കിം കിം എന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് റാം സുരേന്ദറാണ് സംഗീതം നൽകിയിരിക്കുന്നത് . ഗാനത്തെ അഭിനന്ദിച്ച് കൊണ്ട് പൃഥ്വിരാജ് അടക്കമുള്ള പ്രമുഖ താരങ്ങൾ ഫേസ്ബുക്കിലൂടെ ഗാനം പങ്കുവെച്ചു. സൗബിൻ ഷഹീർ അവതരിപ്പിക്കുന്ന കഥാപാത്രം സ്ത്രീകളെക്കുറിച്ച്‌ ഗാനത്തിന്റെ തുടക്കത്തിൽ വിവരണം നടത്തുന്നുണ്ട്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിൽ മഞ്ജു വാരിയർ ,കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു , എസ്തർ അനിൽ, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. .സംവിധായകനായ സന്തോഷ് ശിവൻ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിയ്ക്കുന്നത് .

മലയാളത്തിന് പുറമെ തമിഴിലും സിനിമ റിലീസ് ചെയ്യും. സയൻസ് ഫിക്ഷൻ രൂപത്തിലുള്ള സിനിമയിൽ ശാസ്ത്രീയ പരീക്ഷണത്തിന് വിധേയയാകുന്ന ഒരു സ്ത്രീയുടെ കഥാപാത്രമാണ് മഞ്ജു വാരിയർ അവതരിപ്പിക്കുന്നത്. ‘കണ്ണെഴുതി പൊട്ടും തൊട്ടു’ എന്ന സിനിമയിൽ ചെമ്പഴുക്ക ചെമ്പെഴുക്ക എന്ന ഗാനം മഞ്ജു വാരിയർ ആയിരുന്നു ആലപിച്ചിരുന്നത്. ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.facebook.com/SanthigiriNews/videos/1012295595934930

 

Related Articles

Check Also
Close
Back to top button