Latest

 സ്പാനിഷ് ഇതിഹാസ താരം ഐഎസ്‌എല്ലിലേയ്ക്ക്

“Manju”

ന്യൂഡല്‍ഹി: സ്പാനിഷ് ഇതിഹാസ താരവും ലോകകപ്പ് ജേതാവുമായ ഡേവിഡ് വിയ്യ ഐഎസ്‌എല്ലിലേയ്ക്ക്. ഒഡീഷ എഫ്‌സിയുടെ ഭാഗമാകാനായാണ് വിയ്യ എത്തുന്നത്. സാങ്കേതിക ഉപദേഷ്ടാവായാണ് വിയ്യ ക്ലബ്ബിലെത്തുകയെന്ന് ഒഡീഷ എഫ്‌സി അറിയിച്ചു.ക്ലബ്ബിന്റെ ആഗോള തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ഡേവിഡ് വിയ്യയെ ക്ലബ്ബിലേയ്ക്ക് എത്തിച്ചിരിക്കുകയാണെന്ന് ഒഡീഷ എഫ്‌സി ട്വീറ്റ് ചെയ്തു. ഡേവിഡ് വിയ്യക്ക് പുറമെ ഒഡീഷയുടെ മുന്‍ മുഖ്യ പരിശീലകന്‍ ജോസഫ് ഗോമ്ബൗവും വിക്ടര്‍ ഒനാട്ടെയും ടെക്‌നിക്കല്‍ ഫുട്‌ബോള്‍ കമ്മിറ്റിയിലുണ്ടാവുമെന്നും ക്ലബ്ബ് അറിയിച്ചു.

Related Articles

Back to top button