KeralaLatestThiruvananthapuram

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ്‌ എഞ്ചിനീയറിംഗ് ഗൂഗിളിന്റെ ഡി എസ്‌ സി പട്ടികയിൽ…

“Manju”

തിരുവനന്തപുരം : ഗൂഗിൾ വികസന സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികളിലെ താൽപര്യങ്ങളെ അടിസ്ഥാനമാക്കി അവരുടെ കഴിവുകളെ മെച്ചപ്പെടുത്തി എടുക്കുന്നതിനെ ലക്ഷ്യമിട്ട് യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളാണ് ഡെവലപ്പർ സ്റ്റുഡൻസ് ക്ലബ്.ഈ കമ്മ്യൂണിറ്റി കളിലേക്ക് അംഗമാകുന്നത് വഴി വിദ്യാർഥികൾക്ക് അവരുടെ അവബോധത്തെ തത്തുല്യമായ പരിതസ്ഥിതികൾക്കുപരി , പ്രാദേശിക വാണിജ്യ മേഖലകളിലും, സമൂഹത്തിലും ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്ക തക്കവിധത്തിൽ ഉയർത്തുവാനും സാധിക്കുന്നതാണ്. ഈ വർഷം ചരിത്രത്തിലാദ്യമായി യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കാര്യ വട്ടത്തിന് ഡി എസ് സി യുടെ പ്രവർത്തനം ആരംഭിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഗൂഗിൾ സ്ക്രീനിംഗിനും ദുഷ്കരമേറിയ അഭിമുഖത്തിനും ഒടുവിൽ മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അശ്വിൻ രാജനെ യു സി കെയുടെ ഡി എസ് സി അദ്ധ്യായത്തിലെ നേതൃത്വസ്ഥാനത്ത് ലേക്ക് തെരഞ്ഞെടുത്തിരിക്കുകയാണ്. ഫാക്കൽട്ടി അഡ്വൈസർ ആയ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഷിജിദ ഷെയിൻ എന്ന അധ്യാപികയും തിരഞ്ഞെടുത്തു. പ്രിൻസിപ്പലായ Dr. പ്രൊഫസർ ബിഷാരത് ബീവി.എ , അധ്യാപകരായ പ്രൊഫസർ മിനു.ജെ.മോഹൻ, പ്രൊഫസർ രേഖാമോൾ.ജി എന്നിവരുടെ സഹായത്തോടെ കൂടി തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർത്ഥികൾ അടങ്ങുന്ന കോൾ ടീമോടു കൂടി ഡി എസ് സി യുടെ പ്രവർത്തനം ക്യാമ്പസിൽ ആരംഭിച്ചിരിക്കുകയാണ്. തുടർന്ന് ആൻഡ്രോയിഡ് സെഷൻ നടത്താനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗൂഗിൾ നേരിട്ട് തന്നെയാണ് ഉപദേഷ്ടാക്കളെ ലഭ്യമാക്കുക. ക്യാംപസിൽ ഡി എസിയുടെ പ്രവർത്തനം വഴി വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിംഗ് നൈപുണ്യത്തെ ഉയർത്തുവാനും വൻതോതിൽ പ്രോജക്ട് ഡെവലപ്മെന്റ് ഭാഗമാകാനും ഉപകാരപ്രദം ആകും

ഡി എസ് സി കൂടാതെ വിദ്യാർഥികളിലെ യുവസംരംഭകരെ വാർത്തെടുക്കുന്നതിന് വേണ്ടി കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ കൂടെ ഇന്നോവേഷൻ ആൻഡ് എൻറെർപ്രണർഷിപ് ഡെവലപ്മെന്റ് സെൻസറും പ്രവർത്തിച്ചുവരുന്നു.

Related Articles

Back to top button