InternationalLatest

കര്‍ദ്ദിനാള്‍ പദവിയിലെത്തിയ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച്‌ ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി

“Manju”

ശ്രീജ.എസ്
‌‌‌‌‌
ആര്‍ച്ച്‌ ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി. പുതിയ പതിമൂന്ന് കര്‍ദ്ദിനാള്‍മാരേയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചത്. കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കനാണ് വില്‍ട്ടണ്‍ ഗ്രിഗറി. വാഷിംഗ്ടണിലെ ആര്‍ച്ച്‌ ബിഷപ്പായിരുന്നു 72കാരണായ വില്‍ടണ്‍ ഗ്രിഗറി. 25ാം വയസിലാണ് വില്‍ട്ടണ്‍ ഗ്രിഗറി വൈദികനാവുന്നത്.

2019 മെയ് മാസമാണ് അദ്ദേഹം വാഷിംഗ്ടണിലെ ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്. സഭയിലെ ലൈംഗിക പീഡനപരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട തിരുത്തല്‍വാദികൂടിയാണ് വില്‍ട്ടണ്‍ ഗ്രിഗറി.

Related Articles

Back to top button