LatestThiruvananthapuram

വിഷു ബമ്പര്‍ ; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

“Manju”

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പര്‍ നറുക്കെടുപ്പ് നടന്നു. ഇന്ന് രണ്ട് മണിയ്ക്ക് നറുക്കെടുത്ത വിഷു ബമ്പര്‍ ബിആര്‍ 85 ഒന്നാം സമ്മാനം 10 കോടി രൂപ HB 727990 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം IB 117539 എന്ന നമ്പരിനാണ്.

തിരുവനന്തപുരത്ത് നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഗിരീഷ് കുറുപ്പ് എന്ന ഏജന്റില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. ചേര്‍ത്തലയിലെ ദേവാനന്ദ് എന്ന ഏജന്റാണ് രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത്. അഞ്ച് ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം. 250 രൂപ വിലയുള‌ള ടിക്കറ്റ് 43,69,202 ടിക്കറ്റുകള്‍ വിറ്റുപോയി. ആകെ 43,86,000 ടിക്കറ്റാണ് അച്ചടിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയോളമാണിത്. 22,80,000 ടിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം അച്ചടിച്ചത്. ഇവ മുഴുവന്‍ വി‌റ്റുപോയി.

Related Articles

Back to top button